ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് ‘ബാഗമതി’. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ഒരു മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുളള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്. ജയറാം വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ‘ബാഗമതി’ക്കുണ്ട്. മൊട്ടയടിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം എത്തുന്നത്.
ബാഹുബലിയിലെ ‘ദേവസേന’ യ്ക്ക് ശേഷം ശേഷം അനുഷ്‌ക്ക ഷെട്ടി അവതരിപ്പിക്കുന്ന മറ്റൊരു ശക്തമായ കഥാപാത്രമാകും ഇതെന്നാണ് സൂചന. പതിനെട്ടു കിലോയോളം ഭാരം ഈ ചിത്രത്തിന് വേണ്ടി അനുഷ്‍ക കുറച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ‘ജനതാ ഗാരേ’ജ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദനെ പ്രശംസിച്ച് അനുഷ്‌ക ശർമ്മ മുൻപ് രംഗത്തെത്തിയിരുന്നു. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും ഉണ്ണിയെ എടുത്തുനിര്‍ത്തും. കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നു. കൂടുതല്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്നും അനുഷ്കാ ഷെട്ടിപറഞ്ഞിരുന്നു.
അതേസമയം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ ചർച്ചാവിഷയമായി മാറുകയാണ്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കൈ ചുവരില്‍ ആണി വച്ച് തറച്ച നിലയിലും മറുകൈയിൽ ചുറ്റികയുമേന്തി ഇതുവരെ കാണാത്ത ഒരു രൂപത്തിലാണ് പോസ്റ്ററിൽ അനുഷ്‌കയെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.