മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.
സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും… ?” ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി – ” മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം !” രസകരമായ സീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ‘ സോഷ്യൽ മീഡിയയിലും ‘ബെസ്റ്റി’യുടെ ടീസർ ചർച്ചയായി.
അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.
കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.