തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ഈ വരുന്ന ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം വിജയ് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു ബിഗ് ബഡ്ജറ്റ് സ്റ്റൈലിഷ് മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന ബീസ്റ്റിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഇതിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ട്രെയ്ലറിൽ നമ്മൾ പശ്ചാത്തല സംഗീതമായി കേട്ട ആ തീം സോങ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിഗംഭീരമാകും ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത് എങ്കിൽ, അത് ഊട്ടി ഉറപ്പിക്കുന്നത് ആണ് ഇതിലെ ഗാനങ്ങളുടെ നിലവാരം. വിവേക് വരികൾ രചിച്ച ഈ പുതിയ ഗാനം പാടിയത് അനിരുദ്ധ് ആണ്.
കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ദളപതി വിജയ്‌യുടെ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നാണ് സൂചന. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെ ആണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിച്ചത് ആർ നിർമ്മലും ആണ്. അറബിക് കുത്തു, ജോളിയ ജിംഖാന എന്നീ ഗാനങ്ങൾ ആണ് ബീസ്റ്റിലെ നേരത്തെ റിലീസ് ചെയ്ത ഗാനങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.