മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം ഇപ്പോൾ അതിന്റെ തീയേറ്റർ റണ്ണിന്റെ അവസാന ഘട്ടത്തിലാണ്. ആഗോള കളക്ഷൻ 75 കോടി പിന്നിട്ടു കുതിക്കുന്ന ഈ ചിത്രത്തിലെ ഡിലീറ്റഡ് സീൻ, ആക്ഷൻ മേക്കിങ് വീഡിയോ എന്നിവ ഈ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ “ബി നൊട്ടോറിയസ്” എന്ന ഗാനത്തിന്റെ ഏൻഡ് ക്രെഡിറ്റ് വേർഷൻ ആണ് പുറത്തു വിട്ടിരിയ്ക്കുന്നതു. ലിറിക് വീഡിയോ ആയി എത്തിയിരിക്കുന്ന ഈ ഗാനത്തിലെ മമ്മൂട്ടിയുടെ മാസ്സ് സ്റ്റില്ലുകൾ ആരാധകരെ ആവേശം കൊള്ളിക്കുന്നവയാണ്. നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട് എന്ന് ഈ ചിത്രത്തിലെ ഒരു കഥാപാത്രം മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ട്. ആ മൈക്കിളിനെ ആണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ആക്ഷൻ ഡ്രാമ രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ആനന്ദ് സി ചന്ദ്രൻ ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എങ്കിൽ, ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷൻ ആണ്. സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.