കുഞ്ഞി രാമായണം എന്ന ഹിറ്റ് ചിത്രമൊരുക്കിക്കൊണ്ട് മലയാള സിനിമയിലരങ്ങേറ്റം കുറിച്ച സംവിധായകനാണ് ബേസിൽ ജോസെഫ്. അതിനു മുൻപ് ഹൃസ്വ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയിൽ കൂടി ശ്രദ്ധേയനായ ബേസിൽ ജോസഫ് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനും അതുപോലെ ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനുമാണ്. കുഞ്ഞി രാമായണത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ഗോദ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടി. ഇപ്പോൾ ബേസിൽ തന്റെ മൂന്നാമത്തെ ചിത്രമായ മിന്നൽ മുരളി ഒരുക്കുന്നതിനിടെയാണ് ലോക്ക് ഡൌൺ വന്നു ഷൂട്ടിംഗ് മുടങ്ങിയത്. ടോവിനോ തോമസ് നായകനായ ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രവുമാണ്. ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു അമേരിക്കൻ വെബ് സീരിസ് കാണുന്ന തന്റെ ഭാര്യയുടെ ആവേശമാണ് ആ വീഡിയോയിലൂടെ ബേസിൽ കാണിച്ചു തരുന്നത്.
ആ വീഡിയോ പങ്കു വെച്ച് കൊണ്ട് ബേസിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഏതോ ടി വി സീരിസിൽ അമേരിക്കൻ പട്ടാളം തീവ്രവാദികളെ വെടി വെച്ച് കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി. ഇനി ബിൻ ലാദൻ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി. Yes It is confirmed. I am living with a Psycho. മൂന്ന് വർഷം മുൻപാണ് ബേസിൽ ജോസഫ് വിവാഹിതനായത്. എലിസബേത് സാമുവൽ എന്നാണ് ബേസിലിന്റെ ഭാര്യയുടെ പേര്. ഏഴു വർഷം നീണ്ട പ്രണയത്തിനു ശേഷമാണു 2017 ഓഗസ്റ്റ് മാസത്തിൽ ഇരുവരും വിവാഹിതരായത്. തിര എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിലെത്തിയ ബേസിൽ, അപ് ആൻഡ് ഡൌൺ മുകളിലൊരാളുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറിയത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.