ജനപ്രിയ താരം ബേസിൽ ജോസഫിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ നുണക്കുഴി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ബ്ലാക്ക് ഹ്യൂമർ ചിത്രം ഓഗസ്റ്റ് മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും. വിക്രം മെഹ്ത, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് സാരേഗാമായുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അൽത്താഫ് സലിം, ശ്യാം മോഹൻ, അസീസ് നെടുമങ്ങാട്, സെൽവരാജ്, സ്വാസിക, ലെന, കലാഭവൻ യൂസഫ്, ഭാസി, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, റിയാസ് മറിമായം, ജയകുമാർ പരമേശ്വരൻ, സന്തോഷ് ലക്ഷ്മണൻ, ശ്യാം തൃക്കുന്നപ്പുഴ എന്നിവരും അഭിനയിച്ചിരിക്കുന്നു.
സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്, സംഗീതമൊരുക്കിയത് വിഷ്ണു ശ്യാം. കറ്റിന ജീത്തു നേതൃത്വം നൽക്കുന്ന ബെഡ് ടൈം സ്റ്റോറീസ് ആണ് ഈ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. സഹനിർമ്മാണം- സാഹിൽ എസ് ശർമ്മ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, വസ്ത്രാലങ്കാരം- ലിന്റ ജീത്തു, മേക്കപ്പ്- രതീഷ് വിജയൻ, വിഎഫ്എക്സ് ഡയറക്ടർ- ടോണി ടോം, സൗണ്ട് ഡയറക്ടർ- സിനോയ് ജോസഫ്. ഡിസ്ട്രിബ്യുഷൻ – ആശിർവാദ്,പി ആർ ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ – യെല്ലോടൂത്ത്.
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള…
This website uses cookies.