[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഹല്ലേലൂയ… എന്ന ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്നു. “വണ്ടിനെ തേടും ” എന്ന സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ഗാനം ഒരുക്കിയ രജത് പ്രകാശാണ് നുണക്കുഴിയിലെ ഹല്ലേലൂയ എന്ന ഗാനം പാടിയിരിക്കുന്നത് ഒപ്പം സാനു പി എസുമുണ്ട്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ – വിഷ്ണു ശ്യാം, സംഗീതം – ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് – സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് – ലിജു പ്രഭാഷകർ, വി എഫ് എക്സ് – ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ – ആശിർവാദ്,പി ആർ ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ – യെല്ലോടൂത്ത്.

webdesk

Recent Posts

ZEE5-ൽ വിജയം കൊയ്ത് 100 മില്യൺ സ്ട്രീമിം​ഗ് വ്യൂവ്സുമായ് ‘നുണക്കുഴി’ !

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' 100…

8 hours ago

ഹൊറർ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ ?; ഒരുക്കുന്നത് യുവസംവിധായകൻ

മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഹൊറർ ചിത്രത്തിൽ നായകനാവുന്നു എന്ന് സൂചന. പൃഥ്വിരാജ് നായകനായ രണം,…

14 hours ago

സിനിമാ പി ആർ ഓ പ്രതീഷ് ശേഖർ മലയാള സിനിമയിൽ അഭിനേതാകുന്നു

മാധ്യമ രംഗത്ത് നിന്ന് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ പി ആർ ഓ മേഖലയിൽ തിളങ്ങുന്ന പ്രതീഷ് ശേഖർ ആദ്യമായി…

17 hours ago

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക്

കൊച്ചി : ഇന്ത്യൻ സിനിമ ആദ്യമായി ഒരു 3ഡി ചിത്രം അനുഭവിച്ചറിഞ്ഞത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലൂടെയായിരുന്നു.…

17 hours ago

ഗുരുവായൂരമ്പല നടയിൽ ടീം വീണ്ടും; ‘സന്തോഷ് ട്രോഫി’ നവംബറിൽ

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റിന് ശേഷം സംവിധായകൻ വിപിൻ ദാസ് ഒരുക്കിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ.…

18 hours ago

പ്രണവ് മോഹൻലാൽ ചിത്രവുമായി കൊരടാല ശിവ?; ജനത ഗാരേജ് സംവിധായകനൊപ്പം മോഹൻലാലും

മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക് എന്ന് സൂചന. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം പ്രണവ്…

18 hours ago

This website uses cookies.