മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം കുട്ടികൾക്കുള്ള ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ഇനി വളരെ കുറച്ചു മാത്രമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുള്ളത്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും അഭിനയിച്ചിരിക്കുന്നു. മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പുതിയ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
സംവിധായകനായ മോഹൻലാലിനെയാണ് നമ്മുക്ക് ഇതിൽ കാണാൻ സാധിക്കുക. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു മനോഹരമായ സിനിമാനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹവും ഈ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും എന്ന് വീഡിയോയിൽ നിന്ന് വ്യക്‌തമാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഏറ്റവും നൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ ഷോട്ടുകൾ ഒരുക്കുന്ന സ്റ്റില്ലുകൾ നേരത്തെ വൈറലായിരുന്നു. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.