ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. ഒക്ടോബർ മാസം ഇരുപത്തിയേഴിനു ദിലീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ കാലകേയൻ എന്ന സൂപ്പർ ഹിറ്റ് വില്ലൻ വേഷത്തിലൂടെ പ്രശസ്തനായ പ്രഭാകർ ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ, ദിലീപിന്റെ മുന്നിൽ വെച്ച് പ്രഭാകർ തന്റെ കാലകേയ കഥാപാത്രത്തിന്റെ ആ വ്യത്യസ്ത ഭാഷ പറഞ്ഞുള്ള ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജനപ്രിയ നായകന്റെ മുന്നിൽ പ്രഭാകർ കാലകേയനെ അനുകരിച്ചു കാണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വയാകോം മോഷൻ പിക്ചർസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. പ്രിയ ആനന്ദ്, മമത മോഹൻദാസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ദിലീപ് രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ത്രീഡി ചിത്രം പൂർത്തിയാക്കും. ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.