പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഒരുങ്ങി, ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അവിയൽ. ഈ ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ടീസർ, ഇതിലെ ഒരു ഗാനം, ഇതിന്റെ ആദ്യ ട്രയ്ലർ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവർ നിർണ്ണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ അവർക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സുജിത്ത് സുരേന്ദ്രൻ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് പ്രശസ്ത ഛായാഗ്രാഹകരായ സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. അതുപോലെ റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയതും ശങ്കർ ശർമ തന്നെയാണ്. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏപ്രിൽ ഏഴിന് ആണ് റിലീസ് ചെയ്യുക. അവിയൽ കൂടാതെ തുറമുഖം, പീസ്, ഒറ്റക്കൊമ്പൻ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ഇനി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള മറ്റു ജോജു ജോർജ് ചിത്രങ്ങൾ. സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യക്ക് ശേഷം വരുന്ന അനശ്വര രാജൻ ചിത്രമാണ് അവിയൽ എന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ റാങ്കി, മൈക്ക് എന്നിവയും അനശ്വര അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.