മലയാളികളുടെ സൂപ്പർ ഹിറ്റ് സംവിധായകൻ സിബി മലയിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് ആലിയ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. വടക്കൻ കേരളത്തിന്റെ രാഷ്ട്രീയ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് കൊത്ത് എന്ന സൂചനയാണ് ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ആക്ഷനും പകയും പ്രതികാരവും രാഷ്ട്രീയവും ചോരക്കളിയും നിറഞ്ഞ ഒരു പക്കാ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലറാണ് കൊത്ത് എന്ന് ട്രൈലെർ കാണിച്ചു തരുന്നു. ഈ ട്രെയിലറിലെ ഡയലോഗുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ഇവർ നിർമ്മിച്ച ചിത്രമാണ് കൊത്ത്.
സെപ്റ്റംബര്‍ 23 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നിഖില വിമലാണ്. റോഷൻ മാത്യു, രഞ്ജിത്, സുദേവ് നായർ, വിജിലേഷ്, ശ്രീലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് റതിന്‍ രാധാകൃഷ്‍ണന്‍, ഗാനങ്ങളൊരുക്കിയത് കൈലാസ് മേനോൻ, പശ്‌ചാത്തല സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ഇതിനോടകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിൽ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് കൊത്ത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.