മംമ്താ മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം മമ്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് ചിത്രം നയനിൽ താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മംമ്‌തയുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രയെയാണ് നീലിയിലൂടെ അവതരിപ്പിക്കുന്നത്. ലക്ഷ്മി എന്ന അമ്മ വേഷമാണ് താരം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജ് ചിത്രം എസ്രക്ക് ശേഷം സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കാൻ ഒരുങ്ങുന്ന മറ്റൊരു ഹൊറർ ത്രില്ലർ ജോണറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ‘നീലി’.
നീലിയിലെ ആദ്യ ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആദ്യ ഗാനത്തിന്റെ മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി.
‘പൂമികരെ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നൃത്തചുവടുകളടങ്ങിയ ഈ ഗാനം പാടിയിരിക്കുന്നത് ശരത്താണ്. ഹരി നാരായണന്റെ വരികൾക്ക് ശരത്ത് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നീലിയുടെ ഔഡിയോ ലോഞ്ച് ഈ അടുത്താണ് നടന്നത്, മലയാളത്തിലെ പ്രമുഖ സംവിധായകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. രണ്ട് ഗാനങ്ങളുടെ മികച്ച പ്രതികരണത്തിന് ശേഷം വരും ദിവസങ്ങളിൽ മറ്റ് ഗാനങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും. നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ചിത്രത്തിൽ അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല് റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്നം ചിത്രം ദളപതിയും റീ…
This website uses cookies.