ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും ഈ വരുന്ന ജനുവരി പതിനൊന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ ഡിജിറ്റൽ ഓഡിയോ റിലീസ് ഇന്ന് ഹൈദരാബാദ് ഫേസ്ബുക് ഓഫീസിൽ വെച്ചാണ് നടന്നത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ ആണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, അതുപോലെ ഗാനങ്ങൾ എന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പുറത്തുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചു കൊണ്ട് ഇതിലെ പുതിയ സോങ് വീഡിയോ കൂടി ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു.
പകലായ് എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ  എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രത്യക്ഷപ്പെടുന്ന ഈ മനോഹരമായ മെലഡി ഇപ്പോൾ സോഷ്യൽ മീഡിയ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബാലു വർഗീസ്, അജു വർഗീസ്, ജോസഫ് അന്നക്കുട്ടി, രഞ്ജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ തന്റെ മൂന്നാം വിജയം ആണ് ജിസ് ജോയ് ലക്ഷ്യമിടുന്നത്. 
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.