ആക്ഷൻ കിംഗ് അർജുൻ പ്രധാന വേഷത്തിലെത്തുന്ന ‘ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ‘വിരുന്ന്’ന്റെ ട്രൈലെർ റിലീസ് ചെയ്തു. തമിഴ്, മലയാളം എന്നീ ഭാഷകളിലായി ഓഗസ്റ്റ് 29നു തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ്.
അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷും, ഗിരീഷ് നെയ്യാറും, അജു വർഗീസും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്. സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി. ടി ശ്രീജിത്ത്, എന്നിവരാണ് മറ്റു പ്രധാന അണിയറപ്രവത്തകർ
‘വിരുന്ന്’ എന്ന ചിത്രത്തിന് ശേഷം അർജുൻ സർജ തിരക്കഥ എഴുതി നിർമ്മിക്കുന്ന, ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമയും കണ്ണൻ താമരക്കുളം തന്നെയാണ് സംവിധാനം ചെയ്യുന്നത്. വിരുന്ന് എന്ന സിനിമയുടെ പ്രൊമോഷൻ പ്രോഗ്രാമിനിടയിൽ പ്രസ്സ് മീറ്റിലും ഇന്റർവ്യൂവിലും അർജുൻ സർജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.