സിനിമ പ്രേമികളും വിജയ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈതിയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് നടൻ വിജയിയുടെ പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കാർത്തി ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആന്റണി വര്ഗീസിന് വേണ്ടി മാറ്റി വെച്ചിരുന്ന വേഷമാണ് ഒടുക്കം അർജുൻ ദാസിൽ എത്തിച്ചേർന്നത്.വിജയ് ചിത്രമായ മാസ്റ്ററിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് വീഡിയോ താരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.
ഒരു വിജയ് ആരാധകൻ ഉണ്ടാക്കിയ ആനിമേഷൻ വിഡിയോയാണ് അർജുൻ ദാസ് ഷെയർ ചെയ്തിരിക്കുന്നത്. മാസ്റ്റർ സിനിമയുടെ ഫാൻസ് ഷോ എങ്ങനെ ആയിരിക്കും എന്ന് മനസ്സിൽ കണ്ടുകൊണ്ട് ഏതൊരു വിജയ് ആരാധകനും രോമാഞ്ചം തോന്നുന്ന രീതിയിലാണ് ആനിമേഷൻ വിഡിയോ ഒരുക്കിയിരിക്കുന്നത്. തീയറ്റർ റെസ്പോൻസ് വരെ വളരെ വ്യക്തമായി കാണിച്ചിരിക്കുന്ന വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറി. വിജയ് സിനിമകൾ തീയറ്ററിൽ പോയി കണ്ടിരുന്ന അനുഭങ്ങളും ആഘോഷങ്ങളും താരം ഓർത്തിടുത്തു ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. തിയേറ്റർ ബുക്കിംഗ് തുടങ്ങിയ ഉടൻ തന്നെ ടിക്കറ്റ് റിസർവ് ചെയ്യുക, രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് പുലർച്ചെതന്നെ തിയേറ്ററുകളിലെത്തുക, തിയേറ്റർ ഗേറ്റ് തുറക്കാൻ വേണ്ടി കാത്തിരിക്കുക, ദളപതി എന്ന് ആർപ്പുവിളികളോടെ തിയേറ്ററിലേക്ക് ഇരച്ചു കയറുക, പിന്നെ ദളപതി ദർശനം, ഇതായിരുന്നു നടൻ അർജുൻ ദാസ് ദളപതി ചിത്രങ്ങളുടെ ഫാൻസ് ഷോയെ കുറിച്ചു വർണ്ണിച്ചത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.