ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം ഈ ആഴ്ച കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോവുകയാണ്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരുന്നു. മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക് മാത്തൻ തന്നെ സംഗീതം പകർന്നപ്പോൾ, മനസുനോ എന്നാരംഭിക്കുന്ന ഈ ഗാനം ആലപിച്ചത് പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യാവസാനം പ്രേക്ഷകർക്ക് രസിച്ചു കാണാവുന്ന ഒരു എന്റെർറ്റൈനെർ ആയിരിക്കും ഇതെന്നുള്ള സൂചനയാണ് ഇന്ന് വന്ന ട്രൈലെർ നമുക്ക് തരുന്നത്. ഐക്കോൺ സിനിമ റിലീസ് ആണ് ഈ ചിത്രം ഇവിടെ പ്രദർശനത്തിന് എത്തിക്കുന്നത്.
ദേവിക പ്‌ളസ് ടു ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു ശ്രദ്ധ നേടിയ പ്രതിഭയാണ് അഖിൽ അനിൽകുമാർ. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജോയൽ ജോജി ആണ്. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുഖ്മാൻ അവറാൻ, രാജേഷ് മാധവൻ, സുനിൽ സുഗത, അഞ്ചു ജോസെഫ്, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന എന്നിവരും അഭിനയിച്ച ഈ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മുഹ്‌സിൻ പി എം ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.