നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടൻ ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം അരവിന്ദന്റെ അതിഥികൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വളരെ രസകരമായ ട്രൈലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തി ജീവിക്കുന്ന മുകുന്ദന്റെയും അരവിന്ദന്റെയും കഥ പറയുകയാണ്. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണെങ്കിലും കുറച്ച് അതിഥികൾ എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിൽത്തിൽ മുകുന്ദനായി ശ്രീനിവാസൻ എത്തുമ്പോൾ അരവിന്ദനായി വിനീത് ശ്രീനിവാസൻ എത്തുന്നു.
നിരവധി കാലം സത്യൻ അന്തിക്കാടിന്റെ സഹായി ആയിരുന്ന എം. മോഹനൻ ശ്രീനിവാസൻ തിരക്കഥ രചിച്ചു അഭിനയിച്ച കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. അതിനുശേഷം എം. മോഹനനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. അതിനാൽ തന്നെ ചിത്രത്തിന്റെ പ്രതീക്ഷയും വാനോളമാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് നിഖില വിമൽ, കെ. പി. എ. സി ലളിത, ഉർവ്വശി, പ്രേംകുമാർ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നു. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച ചിത്രത്തിലെ ഗാനവും ആദ്യം പുറത്തിറങ്ങിയ ടീസറും വളരെയധികം ശ്രദ്ധനേടിയിരുന്നു. പ്രദീപ്കുമാർ നോബിൾ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച അരവിന്ദന്റെ അതിഥികൾ ഏപ്രിൽ 27ന് തിയറ്ററുകളിലെത്തും.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.