വിനീത് ശ്രീനിവാസനും ശ്രീനിവാസനും വർഷങ്ങൾ,ക്ക് ശേഷം ഒന്നിച്ച ചിത്രം അരവിന്ദന്റെ അതിഥികളിലെ മികച്ച ഒരു ഗാനം കൂടി പുറത്തു വന്നു. ആനന്ദമേ എന്നു തുടങ്ങുന്ന അതിമനോഹരമായ മെലഡിയാണ് പുറത്തു വന്നിരിക്കുന്നത്. ആനി ആമിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ഗാനം രചിച്ചിരിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആയിരുന്നു. ഷാൻ റഹ്‌മാനും വിനീത് ശ്രീനിവാസനും കൂട്ടുകെട്ട് വീണ്ടും മികച്ചതാക്കി മാറ്റി. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറോളം ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്.
നിരവധി കാലം സത്യൻ അന്തിക്കാടിന്റെ സഹായി ആയിരുന്ന എം. മോഹനൻ ശ്രീനിവാസൻ തിരക്കഥ രചിച്ചു അഭിനയിച്ച കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. അതിനുശേഷം എം. മോഹനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. അതിനാൽ തന്നെ ചിത്രത്തിന്റെ പ്രതീക്ഷയും വാനോളമാണ്. ചിത്രത്തിൽ നായക കഥാപാത്രമായ മാധവനായി ശ്രീനിവാസൻ എത്തുന്നു തുല്യപ്രാധാന്യത്തോടെ മകൻ വിനീത് ശ്രീനിവാസൻ അരവിന്ദൻ എന്ന കഥാപാത്രമായും എത്തുന്നു. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത് അജു വർഗീസ്, ശാന്തി കൃഷ്ണ, ഉർവശി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഏപ്രിൽ 27 നു തീയറ്ററുകളിൽ എത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.