ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, ഏപ്രിൽ പതിമൂന്നിനാണ് ആഗോള റിലീസായെത്തിയത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണവും നിരൂപകരിൽ നിന്ന് വിമർശനവുമാണ് നേടിയതെങ്കിലും ബോക്‌സ് ഓഫീസിൽ നിന്ന് 250 കോടിയോളം രൂപയാണ് ഈ വിജയ് ചിത്രം നേടിയത്. ഇപ്പോഴിതാ മെയ് പതിനൊന്ന് മുതൽ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്ലിക്‌സ്, സണ് നെക്സ്റ്റ് എന്നിവയിലും ഈ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. അതിനു മുൻപായി ഇതിലെ മെഗാ ഹിറ്റായ അറബിക് കുത്തു ഗാനത്തിന്റെ ഫുൾ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ദളപതി വിജയ്, നായിക പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റെക്കോർഡുകൾ തകർത്താണ് മുന്നേറിയത്.
അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്ത്, പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞുകൊണ്ടാണ് ഈ ഗാനം റിലീസ് ചെയ്തത്. തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദരാണ്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സെൽവ രാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരുമഭിനയിച്ചിട്ടുണ്ട്. മനോജ് പരമഹംസ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മലാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.