ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ഒരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ഈ ചിത്രത്തിലെ ആദ്യ ഗാനം ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ഈ ഗാനത്തിന് അറബിക് കുത്തു എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴിലെ പ്രശസ്ത യുവ താരമായ ശിവകാർത്തികേയൻ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏതായാലും മാസ്റ്ററിലെ ട്രെൻഡ് സെറ്റർ ആയ ഗാനങ്ങൾക്ക് ശേഷം വീണ്ടും അനിരുദ്ധ് മാജിക് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ തന്നെ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ മൂന്നാമത്തെ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷം ചെയ്യുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. ആദ്യ ഗാനം പുറത്തു വരുന്നു എന്ന അപ്‌ഡേറ്റ്, നെൽസണും ശിവകാർത്തികേയനും അനിരുദ്ധ് രവിചന്ദറും ചേർന്നുള്ള രസകരമായ ഒരു വീഡിയോയിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.