ദേശീയ അവാർഡ് ജേതാവായ മലയാളി നായികതാരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇനി ഉത്തരം. ഈ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെറിൽ, തന്റെ വേഷപ്പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അപർണ്ണ ബാലമുരളിയെന്ന നടി. ഒരിക്കൽ കൂടി തന്റെ അഭിനയ മികവ് കൊണ്ട് വമ്പൻ കയ്യടി നേടിയെടുക്കാനുള്ള പുറപ്പാടിലാണ് അപര്ണയെന്നാണ് ഈ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ് നേടിയ ഈ നടി, അഭിനയ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രവുമായാണ് ഇനി ഉത്തരത്തിലൂടെ എത്തുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം.
കലാഭവൻ ഷാജോൺ, ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് രഞ്ജിത് ഉണ്ണിയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രനാണ്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്ന ടാഗ് ലൈനുമായി എത്തുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിതിൻ ഡി കെയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.