മൂന്ന് വർഷം മുൻപ് ഒരു ജൂലൈ പതിനാലിന് റിലീസ് ചെയ്ത ആസിഫ് അലി ചിത്രമാണ് സൺഡേ ഹോളിഡേ. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ റിലീസ് ചെയ്ത ഈ ചിത്രം ഏവരെയും ഞെട്ടിച്ചു കൊണ്ട് തീയേറ്ററുകളിൽ നൂറു ദിവസം പിന്നിട്ടു കൊണ്ട് ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറി. മാക്ട്രോ പിക്ചേഴ്സ് നിർമ്മിച്ച ആ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്. ആസിഫ് അലിക്കൊപ്പം അപർണ്ണ ബാലമുരളി, സിദ്ദിഖ്, ശ്രീനിവാസൻ, ലാൽ ജോസ്, ശ്രുതി രാമചന്ദ്രൻ, ഭഗത് മാനുവൽ, ആശ ശരത്, അലെൻസിയർ, സുധീർ കരമന, കെ പി എ സി ലളിത എന്നിവർ അഭിനയിച്ച ഈ ചിത്രം ആസിഫ് അലി എന്ന നടൻെറയും താരത്തിന്റെയും കരിയറിലെ നിർണ്ണായക ചിത്രങ്ങളിലൊന്നായ മാറി. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായതും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. ദീപക് ദേവാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. ഇപ്പോഴിതാ, ഈ ചിത്രം റിലീസ് ചെയ്തു മൂന്നു വർഷം കഴിയുമ്പോൾ, ഇതിലെ നായികയായ അപർണ്ണ ബാലമുരളി ഈ ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം അതിമനോഹരമായി ആലപിക്കുന്ന വീഡിയോ ആണ് വൈറൽ ആവുന്നത്.
ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഗാനമാണ് അപർണ്ണ ബാലമുരളി ആലപിക്കുന്നത്. ചിത്രത്തിൽ കാർത്തിക് ആണ് ഈ ഗാനമാലപിച്ചതു. തന്റെ ഇൻസ്റാഗ്രാമിലൂടെ വീഡിയോ പങ്കു വെച്ച അപർണ്ണ ബാലമുരളി ഈ ചിത്രം തന്റെ കരിയറിൽ എത്രത്തോളം സ്വാധീനമുണ്ടാക്കി എന്നും കുറിക്കുന്നു. ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയാനും അപർണ്ണ ആ അവസരം ഉപയോഗിച്ചു. ഏതായാലും സംഗീതം പഠിച്ചിട്ടുള്ള അപർണ്ണ ബാലമുരളി, മനോഹരമായി തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് നിന്നുള്ള ഒരുപാട് സുഹൃത്തുക്കൾ ഇൻസ്റാഗ്രാമിലൂടെ അപർണ്ണക്കു പ്രശംസയുമായി എത്തിയിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.