ഒരിക്കൽ കൂടി ഒരു മലയാള ഹൃസ്വ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മനോഹരമായ രീതിയിൽ, വ്യത്യസ്തമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ടാണ് ഈ ഹൃസ്വ ചിത്രം കയ്യടി നേടുന്നത്. അപർണ@31 നോട്ട് ഔട്ട് എന്നാണ് ഈ ഹൃസ്വ ചിത്രത്തിന്റെ പേര്. കളർ മീൻ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം ഏകദേശം നാൽപത്തിയൊന്ന് മിനിറ്റോളം ദൈർഘ്യമുള്ള ഒന്നാണ്. എന്നാൽ ഒരു നിമിഷം പോലും പ്രേക്ഷകർക്ക് ബോറടിക്കാതെ, വളരെ രസകരമായാണ് ഈ കഥ അവർ അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ സമയം മുന്നോട്ടു പോകുന്നത് പ്രേക്ഷകർ അറിയുകയേ ഇല്ല. ഏകദേശം രണ്ടു ലക്ഷത്തോളം കാഴ്ചക്കാരെ ഇപ്പോൾ തന്നെ ഈ ഹൃസ്വ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. കളർ മീൻ പ്രൊഡക്ഷൻസ് ആണ് ഈ ഹൃസ്വ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
അനീഷ്, ഉണ്ണി എന്നിവർ ചേർന്ന് കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ബിജിഎം ബ്രദേഴ്‌സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ബിച്ചു ബ്ലൂ സ്റ്റാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് പ്രദീപ് പിള്ളൈ ആണ്. സാധിക വേണുഗോപാൽ ആണ് ഈ ഹൃസ്വ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. അതിമനോഹരമായാണ് സാധിക തന്റെ വേഷം ചെയ്തിരിക്കുന്നത്. വിഷ്ണു വി ഗോപാൽ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്ററും. ആനന്ദ് നാരായൺ, കല്യാൺ എന്നിവരും ഈ ഹൃസ്വ ചിത്രത്തിന്റെ ഭാഗമാണ്. ഗൂഗിൾ പേ വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ടാറ്റൂ ചെയ്യാൻ അവളുടെ ഫ്ലാറ്റിൽ എത്തി എന്ന ക്യാപ്‌ഷനോടെ ആണ് ഈ ചിത്രം യൂട്യൂബിൽ പങ്കു വെച്ചിരിക്കുന്നത് തന്നെ. അത് കഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ രസകരമാക്കുന്ന ഒരു ഘടകം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.