റൊമാന്റിക് ചിത്രങ്ങളുടെ ആരാധർക്ക് വേണ്ടി ഒരു പ്രണയ ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല എന്നിവർ പ്രധാന വേഷം ചെയ്യുന്ന അനുരാഗം എന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കിയിരിക്കുന്നത്. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഇതിന്റെ ടീസർ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ദുർഗാ കൃഷ്ണ, മൂസി, സുധീഷ്, മണികണ്ഠൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം അതിമനോഹരമായ ഒരു പ്രണയ കഥയാണ് പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പല പല പ്രായത്തിലെ പ്രണയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും ഈ ടീസർ സൂചിപ്പിക്കുന്നുണ്ട്. ലക്ഷ്മിനാഥ് ക്രീയേഷൻസ്, സത്യം സിനിമാസ് എന്നിവയുടെ ബാനറിൽ , സുധീഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ നിർമിച്ചു ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസമാണ് റിലീസ് ചെയ്യുക.
ധ്യാൻ ശ്രീനിവാസൻ രചിച്ച, മാത്യൂസ് തോമസ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് ‘അനുരാഗം’. ഈ ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്ന അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ജോയൽ ജോൺസ് സംഗീത സംവിധാനം ചെയ്തിരിക്കുന്നു. ലിജോ പോളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഏതായാലും ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.