ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ‘അനുരാഗം’ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അശ്വിൻ ജോസിനൊപ്പം ഗൗരി കിഷനുനും ഷീലയും ജോണി ആന്റണിയും ഒരുമിക്കുന്ന ഗാനത്തിന് ജോയൽ ജോൺസാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് കപിൽ കപിലാൻ ഗാനം ആലപിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റൊരു പ്രണയഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രത്തിലെ മറ്റു ഗാനങ്ങളായ ‘മിഥുനം മധുരം’ , തമിഴ് മെലഡി ഗാനം ‘യെഥുവോ ഒൺട്ര്’, ‘ചില്ല് ആണേ’ ഇവയൊക്കെ ട്രെൻഡിങ്ങിലൽ ഇടം പിടിച്ചിരുന്നു. ബാല,ഗോഡ്ഫ്രി ഇമാനുവൽ ,അബ്ജാക്ഷ് കെ എസ് , ബാലു തങ്കച്ചൻ ഡോൺ തങ്കച്ചൻ തുടങ്ങിയവരാണ് മനോഹരമായ ഗാനത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രം അടുത്ത മാസം അഞ്ചിന് പ്രദർശനത്തിനെത്തും.
പൂർണ്ണമായും പ്രണയ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഒരുമിക്കുന്നുണ്ട്. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അശ്വിനാണ് രചന നിർവഹിച്ചിരിക്കുന്നത്.
ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം നിർവഹിക്കുന്നത് ജോയൽ ജോൺസ്. എഡിറ്റർ ലിജോ പോൾ.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.