ഒരു ഹൃസ്വ ചിത്രം കൂടി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. പ്രശസ്ത മലയാള സിനിമാ നായിക അനുപമ പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ വലിയ കയ്യടി നേടിയെടുക്കുന്നത്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ഈ ഹൃസ്വ ചിത്രം തിരക്കഥയൊരുക്കി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തത്. മ്യൂസിക് 247- ന്റെ യൂട്യൂബ് ചാനലില്‍ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഇതിനോടകം പതിനെട്ടു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ഫ്രീഡത്തെ പറ്റി പ്രേക്ഷകരിൽ ചിന്ത ഉളവാക്കുന്നതാണ് ഈ ഹൃസ്വ ചിത്രമെന്ന് പറയാം നമ്മുക്ക്. ഒരു ദമ്പതികൾക്കിടയിൽ ഉടലെടുക്കുന്ന പ്രശ്നത്തെ നമ്മുടെ മുന്നിലെത്തിക്കുന്ന ഈ ഹൃസ്വ ചിത്രം, ദമ്പതികൾ പരസ്പരം നൽകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.
ഫ്രീഡം വേണ്ടത് തനിക്കോ ? എനിക്കോ ? എന്നൊരു ചോദ്യവും ഈ ഹൃസ്വ ചിത്രം മുന്നോട്ടു വെക്കുന്നു. ചന്ദ്ര എന്ന യുവതിയായ നായികാ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അനുപമ പരമേശ്വരൻ കാഴ്ച വെച്ചിരിക്കുന്നതെന്നു പറയാം. മുപ്പതു മിനിട്ടു ദൈർഖ്യമുള്ള ഈ ഹൃസ്വ ചിത്രത്തിൽ ചന്ദ്രയുടെ ഭർത്താവായ ദാസ് എന്ന കഥാപാത്രമായി ഹക്കിം ഷാജഹാൻ എന്ന നടനും മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്. അബ്ദുൾ റഹീം അതിമനോഹരമായി ദൃശ്യങ്ങളൊരുക്കിയ ഈ ഹൃസ്വ ചിത്രത്തിന്റെ സാങ്കേതിക മികവിൽ ഈ ചിത്രം എഡിറ്റ് ചെയ്ത ജോയൽ കവിയും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ലിജിൻ ബാബിനോ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തിയത് ഈ ഹൃസ്വ ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും ഈ ഹൃസ്വ ചിത്രം മൊഴിമാറ്റം ചെയ്യുന്നുണ്ട്. പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ഈ ഹൃസ്വ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.