മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരുപാട് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി നടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 69 വയസ്സ് തികഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ നടീനടന്മാർ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. എല്ലാവരിലും നിന്ന് വ്യത്യസ്തമായി മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയായ അനു സിത്താരയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു കൂട്ടം സാധാരണക്കാർ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്ന വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇറച്ചി വെട്ടുകാരൻ,പെയ്ന്റർ, വാർക്ക പണിക്കാരൻ, ഓട്ടോ ഡ്രൈവർ, മീൻക്കാരൻ, പെട്രോൾ പമ്പിലെ വനിത, വൈറ്റർ തുടങ്ങി സാധാരണക്കാരിൽ സാധരണക്കാരായ ഒരു പറ്റം ആളുകളുടെ ആശംസ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ട്ടിക്കുകയാണ്. വിഡിയോയുടെ അവസാനം നടി അനു സിത്താരയും മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്നുണ്ട്. ഈ വിഡിയോ അണിയിച്ചൊരുക്കിയ അനു സിത്താരയെ പ്രശംസിച്ചു സിനിമ പ്രേമികളും രംഗത്ത് എത്തിയിട്ടുണ്ട്. ഇത് വളരെ മികച്ച വിഡിയോയാണെന് നടൻ സുദേവ് നായർ കമെന്റ് ബോക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെലിബ്രിറ്റിസിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണ് അനു സിത്താര. ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അനു സിത്താര അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.