മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ അനു സിതാര. മമ്മൂട്ടിയുടെ ഒപ്പം ഇപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അനു സിതാര അഭിനയിച്ചു കഴിഞ്ഞു. അനു സിതാര നായികാ വേഷത്തിൽ എത്തിയ ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയിരുന്നു. ആ ചിത്രത്തിൽ ഒരു രംഗത്തിൽ ആണ് ഇരുവരും ചേർന്ന് പ്രത്യക്ഷപ്പെട്ടത്. ഏതായാലും ഒരു കടുത്ത മമ്മൂട്ടി ആരാധികയായ അനു സിതാര ഇന്ന് മമ്മൂട്ടിയുടെ ബര്ത്ഡേ പ്രമാണിച്ചു ഒരു സ്പെഷ്യൽ വീഡിയോ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അനു സിതാര പോസ്റ്റ് ചെയ്ത വിഡിയോയിൽ താൻ മമ്മൂട്ടിക്കൊപ്പം എടുത്ത ഫോട്ടോകൾ ആണ് മുഴുവൻ.
മമ്മൂട്ടിക്കൊപ്പം അനു സിതാര ചെലവഴിച്ച നിമിഷങ്ങളിലെ ഫോട്ടോകൾ കൂട്ടി ചേർത്താണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ നിരവധി സ്റ്റില്ലുകളും സെൽഫികളും ഈ വിഡിയോയിൽ ഉണ്ട്. മമ്മൂട്ടി- അനു സിതാര ടീമിന്റെ ഒരു കുട്ടനാടൻ ബ്ലോഗ് സെപ്റ്റംബർ പതിനാലിന് തീയേറ്ററുകളിൽ എത്തും. സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അനു സിത്താരയെ കൂടാതെ, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരും പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇതിലെ ഗാനങ്ങളും ഇപ്പോൾ തന്നെ ഹിറ്റാണ്. ഇനിയും കൂടുതൽ കഥാപാത്രങ്ങൾ മമ്മൂക്കക് ഒപ്പം ചെയ്യാൻ ഉള്ള അവസരങ്ങൾ തേടി വരും എന്ന പ്രതീക്ഷയിൽ ആണ് അനു സിതാര.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.