മലയാളത്തിലെ പ്രമുഖ നായികാ താരങ്ങളിൽ ഒരാളാണ് അനു സിത്താര. ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആദ്യമായി ശ്രദ്ധ നേടിയ ഈ നടി വളരെ പെട്ടന്നാണ് മലയാളത്തിലെ മുൻനിര നായികാ താരങ്ങളിൽ ഒരാളായി മാറിയത്. രാമന്റെ ഏദൻ തോട്ടം എന്ന രഞ്ജിത് ശങ്കർ- കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ നായികാ വേഷത്തിൽ നടത്തിയ ഗംഭീര പ്രകടനം അനു സിത്താര എന്ന നടിയുടെ അഭിനയത്തികവിനുദാഹരണമായി മാറി. പിന്നീട് ഒരുപിടി വ്യത്യസ്ത ചിത്രങ്ങളിലൂടെ ഇവിടെ നിലയുറപ്പിച്ച ഈ നടി ഒരു മികച്ച നർത്തകി കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അനു സിത്താര പങ്കു വെച്ച ഒരു നൃത്ത വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. സരസ്വതി നമസ്തുഭ്യം എന്ന സരസ്വതി സ്തുതിയോടെ തുടങ്ങുന്ന ഈ വീഡിയോയിൽ അനു സിത്താരയോടൊപ്പം മറ്റു മൂന്നു നർത്തകിമാരുമുണ്ട്.
വിദ്യാരംഭം സ്പ്രെഷ്യൽ ആയി ആണ് ഈ വീഡിയോ അനു സിത്താര ചെയ്തിരിക്കുന്നത്. ഫുജി ഫിലിം കേരളക്ക് വേണ്ടി വിഷ്ണു പ്രസാദ് ആണ് ഈ ഡാൻസ് വീഡിയോക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. മണിയറയിലെ അശോകൻ എന്ന ചിത്രമാണ് ഈ വർഷം അനു സിത്താര അഭിനയിച്ചു റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രം നെറ്റ് ഫ്ലിക്സിലാണ് റിലീസ് ആയതു. അഭിനയത്തിന് പുറമെ വൈകാതെ അനു സിത്താര നിർമ്മാണത്തിലേക്കു കൂടി കടക്കുകയാണ് എന്ന് വാർത്തകൾ വന്നിരുന്നു. ബോക്സ് എന്ന് പേരുള്ള ഒരു വെബ് സീരീസാണ് അനു സിത്താര നിർമ്മിക്കാൻ പോകുനത്. മലയാളത്തിന് പുറമെ രണ്ടു തമിഴ് ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.