ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച യുവ താരമാണ് ആന്റണി വർഗീസ്. അതിനു ശേഷം സ്വാതന്ത്ര്യം അര്ധരാത്രിയില്, ജല്ലിക്കെട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെയും നമ്മുക്ക് മുന്നിലെത്തിയ ആന്റണി ഇപ്പോൾ തന്റെ പുതിയ ചിത്രമായ ലൈലയുടെ ഷൂട്ടിങ്ങിൽ ആണ്. അതിനിടയ്ക്കാണ് താൻ ആദ്യമായി ക്യാമറക്കു മുന്നിൽ എത്തിയ ഒരു പരസ്യ ചിത്രത്തിന്റെ പഴയ വീഡിയോ ആന്റണി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. 2011ല് മഹാരാജാസില് പഠിക്കുന്ന സമയത്തു സംവിധായകൻ മമാസ് ഒരുക്കിയ പരസ്യമാണ് അത്. ചോറ്റാനിക്കരയിലെ അപ്പുമനയിലാണ് ഈ പരസ്യം ഷൂട്ട് ചെയ്തത്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ലൈലയുടെ ഷൂട്ടിങ്ങും അവിടെത്തന്നെ വന്നപ്പോഴാണ് ആ പഴയ പരസ്യ ചിത്രത്തെ കുറിച്ച് ആന്റണി ഓർക്കുന്നത്. അപ്പോള് തന്നെ മമ്മാസ് ചേട്ടനെ വിളിച്ചു ആ വീഡിയോ തപ്പി എടുപ്പിച്ച ആന്റണി അത് തന്റെ ഫേസ്ബുക് പേജിലും പോസ്റ്റ് ചെയ്തു.
https://www.facebook.com/AntonyVarghese4u/videos/353554716437653/
പാദസരം നഷ്ടപ്പെട്ടതിനെ തുടര്ന്ന് കുളിക്കടവിലിരുന്ന് കരയുന്ന ഒരു കുഞ്ഞിന്, വെള്ളത്തില് നിന്ന് പൊങ്ങി വന്നു പാദസരം തിരിച്ചുനല്കുന്ന കഥാപാത്രത്തെയാണ് ഈ പരസ്യത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ചത്. ഏതായാലും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന ആന്റണിയുടെ വീഡിയോ കണ്ടതോടെ, ആദ്യമായി ക്യാമറയില് പതിഞ്ഞ രംഗം തന്നെ ഇന്ദുചൂഢനെയും നരസിംഹമന്നാടിയാരെയും പോലെ ജലധിയില് നിന്നും മുങ്ങി പൊങ്ങുന്നതാണല്ലോ എന്നുള്ള കമന്റുകളാണ് വരുന്നത്. ആന്റണിയെ നായകനാക്കി സഹപാഠിയായ അഭിഷേക് ആണ് ഇപ്പോൾ ലൈല എന്ന ചിത്രം ഒരുക്കുന്നത്. ഇതുകൂടാതെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഇന്നലെ വരെ എന്നീ ചിത്രങ്ങളാണ് ആന്റണി അഭിനയിച്ചു റിലീസ് ചെയ്യാൻ ഉള്ളത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.