വിധി എന്ന ചിത്രത്തിന് ശേഷം അനുപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലർ ചടുലമായ സംഭാഷണങ്ങൾ കോണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ്, ടോവിനോ തോമസ്, ജയസൂര്യ, ഉണ്ണി മുകന്ദൻ തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്.
ഡേവിഡ് ജോൺ മേടയിൽ എന്ന ധനികനായ ഗുണ്ട ആയിട്ടാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് അനൂപ് മേനോൻ പറയുന്നത്. ഒപ്പം, ട്വന്റി – 20 ക്ക് ശേഷം 50 ലേറെ താരങ്ങൾ അണിനിരക്കന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. റേസ്, റീലിജിയൻ, റീട്രിബ്യൂഷൻ എന്ന ടാഗ്‌ലൈനോടെയാണ് വരാൽ എത്തുന്നത്. കേരള കക്ഷി രാഷ്ട്രീയം പ്രമേയം അകുന്നതിനോടോപ്പം കാലിക പ്രസക്തിയുള്ള പല വിഷയങ്ങളെ പറ്റി ചിത്രം സംസാരിക്കുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
അനൂപ് മേനോന് പുറമേ പ്രകാശ് രാജ്, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, സണ്ണി വെയ്ൽ, സെന്തിൽ കൃഷ്ണ , പ്രിയങ്ക നായർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. കേന്ദ്ര കഥാപാത്രം ചെയ്യുന്നതിന് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ടൈം ആഡ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. രവിചന്ദ്രനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്, അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം 14 ന് തിയ്യറ്ററുകളിലെത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.