ആൻ മരിയ കലിപ്പിലാണ്, മോഹൻലാൽ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ബാല താരമാണ് വിശാൽ കൃഷ്ണ. മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളിൽ ഭാഗമാവാൻ താരത്തിന് സാധിച്ചു. വിശാൽ കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി പ്രണവ് കൃഷ്ണ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ദി വാൾ’. കുറെയേറെ പ്രത്യകതകയുള്ള ഒരു ഷോർട്ട് ഫിലിം കൂടിയാണിത്. രണ്ട് കഥാപത്രങ്ങൾ മാത്രമുള്ള ഈ ഹ്രസ്വചിത്രത്തിൽ ഉടനീളം ഒരു സംഭാഷണ രംഗം പോലും കാണാൻ സാധിക്കില്ല, പകരം പഞ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. വൈകല്യമുള്ള ഒരു കഥാപാത്രത്തെയാണ് വിശാൽ കൃഷ്ണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗ്രെയ്ഷെഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയസൂര്യ കമലസനനും പ്രണവ് കൃഷ്ണയും ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ഹ്രസ്വചിത്രം ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ മതിൽ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ഇലക്ഷൻ പ്രമാണിച്ചു രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ വീടിന്റെ മതിലുകളിൽ ഒട്ടിക്കുമ്പോൾ നിരാശനായ പിതാവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഇതിന് ഒരു പരിഹാരം എന്ന നിലയിൽ വൈകല്യമുള്ള മകൻ ഒരു വഴികണ്ടെത്തുന്നതാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ക്ലൈമാക്സ് രംഗം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും എന്ന കാര്യത്തിൽ തീർച്ച. അധികമാരും ചർച്ച ചെയ്യാത്ത ഒരു വിഷയത്തെയാണ് സംവിധായകൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. എപ്പോഴും മിന്നിക്കൊണ്ടിരിക്കുന്ന ബൾബിലൂടെ തന്നെ നിഗൂഡത നിറഞ്ഞ കഥാന്തരീക്ഷവും സൃഷ്ട്ടിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തിയെ തടയാന്നുള്ള വഴി കൂടിയാണ് ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്.
ഹരിമുരളിയാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു സംഭാഷണം പോലുമില്ലാത്ത ചിത്രത്തിന്റെ ജീവൻ പഞ്ചാത്തല സംഗീതം തന്നെയായിരുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോസഫ് ആന്റണിയാണ്. ഓരോ ഫ്രെമുകളും കണ്ണിന് കുളിർമയേകുന്നതായിരുന്നു. എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ ദാസാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.