തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ മിർച്ചി ശിവ നായകനായി എത്തുന്ന റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് സിംഗിൾ ശങ്കറും സ്മാർട്ഫോൺ സിമ്രാനും. ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാളി നായികാ താരം അഞ്ജു കുര്യൻ വീണ്ടും തമിഴിലെത്തുന്ന ഈ ചിത്രത്തിൽ മേഘ ആകാശും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലെർ നൽക്കുന്ന സൂചന. ശിവ ചിത്രത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയതെന്നും ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഗായകൻ മനോയും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് വിഘ്‌നേശ് ഷാ പി എൻ ആണ്. ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലിയോൺ ജെയിംസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആർതർ എ വിത്സനും ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് ഭൂപതി സെൽവരാജ്, എസ് എൻ ഫാസിൽ എന്നിവരുമാണ്. ടിപ്സ് തമിഴ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രെയിലറിന് ഇതിനോടകം 2 മില്യണിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 2014 ഇൽ റിലീസ് ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യൻ പിന്നീട് പ്രേമം, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും കയ്യടി നേടിയെടുത്ത താരമാണ്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ഈ നടി ആറ് വർഷം മുൻപ് റിലീസ് ചെയ്ത ചെന്നൈ റ്റു സിങ്കപ്പൂർ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.