ബാലതാരമായി സിനിമയിൽ വന്ന് ഒരുപിടി മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിച്ച ചിത്രമാണ് ഓ മൈ ഡാർലിംഗ്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. കഴിഞ്ഞ വർഷം ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ പുറത്തു വന്നിരിക്കുകയാണ്. മനോഹരമായൊരു കൗമാര പ്രണയകഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് നൽകുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.
ഷാൻ റഹ്മാൻ സംഗീതം നല്കയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് അൻസാർ ഷാ, എഡിറ്റ് ചെയ്യുന്നത് ലിജോ പോൾ എന്നിവരാണ്. കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ, ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. തമിഴിലും കയ്യടി നേടിയ ഈ നടി, അജിത്തിനൊപ്പം അഭിനയിച്ച യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയാണ് അവിടെ വമ്പൻ ഹിറ്റായ ചിത്രങ്ങൾ. വിജീഷ് പിള്ളയാണ് ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡിറക്ടറായി ജോലി ചെയ്തിരിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.