.മലയാളത്തിലെ ജനപ്രിയ ഹാസ്യ താരങ്ങളിലൊരാളായ ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമായ ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലർ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ചിത്രത്തിലെ ഹാസ്യ മുഹൂർത്തങ്ങൾ എല്ലാം കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരുന്നത് . ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചിത്രം എന്ന നിലയിൽ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്കു പ്രേക്ഷക പ്രതീക്ഷയേറെയാണ് . ധർമജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ, ടിനി ടോം, ഹരിശ്രീ അശോകൻ തുടങ്ങി വലിയ താരനിര തന്നെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഭാഗമാണ്
ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആൽബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി, 15ന് തിയറ്ററുകളിലെത്തും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.