നവാഗതരെ അണിനിരത്തി ഹാജ മൊയ്‌നു സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറീസ്. ഒരു സ്‌കൂളും അവിടുത്തെ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും കഥപറയുന്ന ചിത്രത്തിൽ യുവതലമുറ നേരിടുന്ന പലവിധ പ്രശ്നങ്ങളും ചിത്രത്തിലൂടെ ചർച്ചയാക്കുന്നു. ചിത്രത്തിൽ ഒരു വിദ്യാർത്ഥിനിയുടെ തിരോധാനവും അതിനെത്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളും മറ്റും ചർച്ചയാകുന്നു. ഒരേസമയം ഒരു ക്യാമ്പസ് ചിത്രമെന്ന രീതിയിൽ കഥ പറയുമ്പോഴും ചിത്രം സസ്പെൻസ് ത്രില്ലറായി മാറുന്നുമുണ്ട്. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ വേണ്ടി അൻവർ സാദത്ത് നിർമ്മിച്ച ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ ഹാജ മൊയ്‌നു തന്നെയാണ്. നവാഗതരായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. നവാഗതരുടെ ചിത്രം ആണെങ്കിൽ കൂടിയും ഒട്ടേറെ കൗതുകം നിറച്ച് തന്നെയാണ് ചിത്രം പുറത്ത് വരുന്നത്.
ചിത്രത്തിൽ നാല് ഗാനങ്ങളാണ് ഉള്ളത്. ചിത്രത്തിലെ അതിമനോഹരമായ നാല് ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം. ജി. ശ്രീകുമാറാണ്. സംവിധായകനായ ഹാജ മൊയ്നുവാണ് 3 ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. പുറത്തിറങ്ങി മികച്ച അഭിപ്രായം കരസ്ഥമാക്കിയ ആദ്യ ഗാനം കൗതുകമുണർത്തിയ ഒന്നായിരുന്നു. മലയാളത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവ്വമാണ് ചിത്രത്തിലെ അമ്മയാണ് ആത്മാവിൻ താളം എന്ന് തുടങ്ങുന്ന അതിമനോഹര ഗാനം. അക്ഷരമാല ക്രമത്തിലാണ് ഗാനം എഴുതിയിരിക്കുന്നത്. സ്വരാക്ഷരത്തിൽ എഴുതിയ ഗാനം സ്വരമാധുര്യത്തോടുകൂടി ആലപിച്ചിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്. അമ്മയെ സ്നേഹിക്കുന്നവർക്കുള്ള സമ്മാനമായാണ് ഈ ഗാനം സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകരെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഗാനമാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ടാം ഗാനവും മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി വലിയ മുന്നേറ്റം നടത്തിയിരുന്നു. ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ഡയറീസ് മേയ് 11 ന് തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.