സോഷ്യൽ മീഡിയയിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ആര്യ ദയാൽ എന്ന മലയാളി ഗായികക്കു ഇപ്പോൾ പ്രശംസയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ സാക്ഷാൽ അമിതാബ് ബച്ചനാണ്. കോവിഡ് 19 രോഗ ബാധയെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റലിൽ ഉള്ള അമിതാബ് ബച്ചൻ അവിടെ വെച്ചാണ് ആര്യയ്ക്ക് പ്രശംസയുമായി ഫേസ്ബുക് പോസ്റ്റ് ഇട്ടതു. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ പാട്ടാണ് സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധ നേടിയെടുത്തത്. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനം ശ്രുതി ചേർത്ത് പാടുന്ന ആര്യയുടെ വീഡിയോ മലയാളത്തിലെ പ്രമുഖ ഗായകരുൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. പാടുന്നതിനൊപ്പം ആര്യ യൂക്കലേലിയിൽ ഈണമിടുകയും ചെയ്യുന്നുണ്ട്. വീഡിയോ പങ്കു വെച്ച് അമിതാബ് ബച്ചൻ പറഞ്ഞത് തനിക്കു ഈ വീഡിയോ അയച്ചു തന്നത് തന്റെ സംഗീത പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് എന്നും പാട്ടു പാടുന്ന ഈ കുട്ടി ആരാണെന്നു തനിക്കു അറിയില്ല എന്നുമാണ്.
പക്ഷെ പാടുന്ന ആ കുട്ടി പ്രത്യേക കഴിവുള്ള കുട്ടിയാണ്, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നു അമിതാബ് ബച്ചൻ. ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ ചെയ്യൂ എന്നും, തന്റെ ആശുപത്രി ദിനങ്ങളെ മുമ്പില്ലാത്ത വിധം ഈ കുട്ടി പ്രകാശപൂരിതമാക്കി എന്നും അദ്ദേഹം പറഞ്ഞു. കർണാടക സംഗീതവും പോപ് സംഗീതവും മിക്സ് ചെയ്യുക എളുപ്പമുള്ള കാര്യമല്ല എന്നും പക്ഷേ വളരെ അനായാസമായി, രണ്ട് സ്റ്റൈലിലും യാതൊരു വിധ വിട്ടു വീഴ്ച്ചയ്ക്കും തയ്യാറാവാതെ മനോഹരമായി ആ കുട്ടി ചെയ്തെന്നും ബച്ചൻ കൂട്ടിച്ചേർത്തു. താനിപ്പോൾ ആകാശത്താണ് എന്നും അദ്ദേഹം തന്റെ ഗാനം കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല എന്നുമാണ് ആര്യ മറുപടി പറഞ്ഞത്. ഒരുപാടിഷ്ടം ബച്ചൻ സർ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. എന്നും ആര്യ തന്റെ മറുപടിയിൽ പറയുന്നു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.