AMBILI Official Teaser
പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അമ്പിളി. ഗപ്പി എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ജോൺ പോൾ ജോർജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ വൈകുന്നേരം യുവ താരം ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു. ഏകദേശം ഒരു മിനിറ്റിൽ അധികം നീളുന്ന ഒറ്റ ഷോട്ടിൽ ഒരുക്കിയ ഒരു കിടിലൻ ഡാൻസ് രംഗമാണ് ഈ ടീസർ എന്ന് പറയാം. രസകരമായ ഒരു ഗാനത്തിന്റെ അകമ്പടിയോടെ സൗബിൻ ഷാഹിറിന്റെ കിടിലൻ ഡാൻസ് ഇപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുകയാണ്. ഈ ഒറ്റ ടീസറോടെ വലിയ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത മാസം അമ്പിളി റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജോൺ പോൾ ജോർജ് തന്നെയാണ്. സൗബിൻ ഷാഹിറിനൊപ്പം നവീൻ നസിം, തൻവി റാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശരൺ വേലായുധനും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസും ആണ്. ഞാൻ ജാക്സൺ അല്ലടാ, ന്യൂട്ടൺ അല്ലടാ എന്ന് തുടങ്ങുന്ന രസകരമായ ഗാനമാണ് ഇന്നലെ വന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.