തെലുങ്ക് താരം വിശ്വക് സെൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദസ് കാ ധമ്കി. വിശ്വക് സെൻ തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അൽമോസ്റ് പാടിപോയിൻധേ പില്ല എന്ന വരികളുടെ തുടങ്ങുന്ന ഈ തെലുങ്ക് ഗാനത്തിന്റെ ഹൈലൈറ്റ് ഇതിലെ മനോഹരമായ ദൃശ്യങ്ങളും അഭിനേതാക്കളുടെ നൃത്തവുമാണ്. ലിയോൺ ജെയിംസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് അമിതാബ് വർമയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നകാശ് അസീസ്, ലിയോൺ ജെയിംസ് എന്നിവർ ചേർന്നുമാണ്. നായികയുടെ ഗ്ലാമർ പ്രദർശനവും ഈ ഗാനത്തെ വൈറലാക്കുന്നുണ്ട്. വിശ്വക് സെൻ – നിവേദ പേഥുരാജ് ടീം ഒരുമിച്ചെത്തുന്ന ഈ ചിത്രം വാൻമയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ദസ് കാ ധമ്കി പ്രേക്ഷകരുടെ മുന്നിലെത്തുക.
തൻ്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെ യുവപ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയെടുത്ത ആളാണ് വിശ്വക് സെൻ. വാൻമയ ക്രിയേഷൻസിൻ്റേയും, വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ, കരാട്ടേ രാജു നിർമ്മിക്കുന്ന ദാസ് കാ ധാമ്കിയുടെ തിരക്കഥ രചിച്ചതും വിശ്വക് സെൻ തന്നെയാണ്. ഒരു മാസ്സ് ആക്ഷൻ കഥാപാത്രമായി സ്റ്റൈലിഷ് ലുക്കിൽ വിശ്വക് സെൻ എത്തുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത് പ്രസന്നകുമാറാണ്. ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി, ഹരിഹര മല്ലു, ബിംബിസാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്റർ, വെങ്കട് മാസ്റ്റർ എന്നിവർ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. ദിനേഷ് കെ ബാബു ഛായാഗ്രഹണവും, അൻവർ അലി എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യാൻ പോകുന്നത്. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ് എന്നിവരും ദസ് കാ ധമ്കിയിൽ വേഷമിടുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.