തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. തെലുങ്കിൽ മാത്രമല്ല, കേരളത്തിലും ഒട്ടേറെ ആരാധകരുള്ള ഈ താരം മലയാളികളുടെ ഇടയിൽ മല്ലു അർജുൻ എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയായ അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ചിത്രത്തിലാണ്. ഇതിലെ അല്ലു അർജുന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിലാണ് ശ്രദ്ധ നേടിയെടുത്തത്. എന്നാലിപ്പോൾ അല്ലു അർജുൻ ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുക്കുന്നത് തന്റെ മകൾക്കുള്ള ജന്മദിന സമ്മാനമായി അല്ലു അർജുൻ ഒരുക്കിയ ഒരു സോങ് വീഡിയോ ആണ്. 1990 ഇൽ മണി രത്‌നം സംവിധാനം ചെയ്തു ബേബി ശാമിലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തു വന്ന ചിത്രമാണ് അഞ്ജലി. ഈ ചിത്രത്തിന് വേണ്ടി ഇളയ രാജ ഈണമിട്ട അഞ്ജലി അഞ്ജലി എന്ന് തുടങ്ങുന്ന ഗാനമാണ് മകൾക്കുള്ള വീഡിയോ ഒരുക്കാൻ അല്ലു അർജുൻ ഉപയോഗിച്ചിരിക്കുന്നത്.
ഇതിൽ അല്ലു അർജുന്റെ മകൾ അല്ലു അർഹ തന്നെയാണ് അഭിനയിച്ചിരിക്കുന്നതും. മകൾക്കൊപ്പം അല്ലു അർജുനും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒൻപതു വർഷം മുൻപ് വിവാഹിതരായ അല്ലു അർജുൻ – സ്നേഹ റെഡ്‌ഡി ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്. മൂത്ത കുട്ടിയായ മകന്റെ പേര് അല്ലു അയാൻ എന്നാണ്. ഗണേഷ് സ്വാമി കൊറിയോഗ്രാഫി ചെയ്ത ഈ വീഡിയോക്കു ക്യാമറ ചലിപ്പിച്ചത് സൂര്യയാണ്. അല്ലു അർജുന്റെ മകൻ അല്ലു അയാനും ഈ വീഡിയോയിൽ അച്ഛനും അനുജത്തിക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. മധു എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഈ ഗാനം അല്ലു അർജുന്റെ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. നവംബർ ഇരുപതിന് റിലീസ് ചെയ്ത ഈ വീഡിയോ ഇതിനോടകം പതിനൊന്നു ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.