ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അതിനു ശേഷം മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം മധുര രാജ, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ, സച്ചി ഒരുക്കിയ പൃഥ്വിരാജ് – ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും എന്നിവയും ചെയ്തു ശ്രദ്ധ നേടിയ അന്ന രാജന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോണ്ടിച്ചേരി ബീച്ചിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ ബീച്ച് പോസിൽ ആണ് അന്ന രാജൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂർത്തി സച്ചിൻ ആണ് അന്ന രാജന്റെ ഈ ചിത്രം പകർത്തിയിരിക്കുന്നത്. ബീച്ച് പോസ് സീസൺ 1 : എപ്പിസോഡ് 1 – പ്രുഡൻറ് എന്നാണ് തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച് കൊണ്ട് അന്ന രാജൻ കുറിച്ചിരിക്കുന്നത്.
മോഡേൺ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന അന്ന രാജന്റെ ഈ ചിത്രം എന്തായാലും ആരാധകരും ഫാഷൻ പ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു. ബിബിൻ ജോർജ് നായക വേഷത്തിൽ എത്തുന്ന തിരിമാലി ആണ് അന്ന രാജൻ പ്രധാന വേഷം ചെയ്യുന്ന പുതിയ ചിത്രം. ഇത് കൂടാതെ സലാം പി ഷാജി ഒരുക്കുന്ന ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, സംജിത് മുഹമ്മദ് ഒരുക്കുന്ന തലനാരിഴ, സുജിത് ലാൽ ഒരുക്കുന്ന രണ്ട് എന്നിവയാണ് അന്ന രാജൻ അഭിനയിക്കുന്ന ചിത്രങ്ങൾ. ഇവയിൽ ഇടുക്കി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലും തലനാരിഴ, രണ്ട് എന്നിവ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുമാണ്.
ഫോട്ടോ കടപ്പാട്: മൂർത്തി സച്ചിൻ
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.