മലയാളത്തിലെ പ്രശസ്ത നടനും നിർമാതാവുമായ ആലപ്പി അഷറഫ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നിഹാലും ഗോപികാ ഗിരീഷുമാണ് നായകനും നായികയുമായി അഭിനയിച്ചിരിക്കുന്നത്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങൽ, ഗാനങ്ങൾ ഒരുക്കിയത് അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ്, കാമറ ചലിപ്പിച്ചത് ബി.ടി.മണി, എഡിറ്റിംഗ് നിർവഹിച്ചത് എൽ. ഭൂമിനാഥൻ എന്നിവരാണ്. യേശുദാസ്, ശ്രേയാ ഘോഷാൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ. എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സുനിൽ ശ്രീധരൻ ആണ്. കൃപാ ഫിലിംസ് സൊല്യൂഷൻസ് കെ. മൂവീസ്സിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. മോഹൻലാൽ നായകനായ എന്നിഷ്ടം നിന്നിഷ്ടം പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ആലപ്പി അഷ്‌റഫ്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.