മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് റീലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി 500 കോടിയോളം നേടുകയും തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ അടുത്ത ഭാഗം 2023 ഏപ്രിലിൽ ആണ് റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ഒറ്റിറ്റിയിലും സ്ട്രീമിംഗ് ആരംഭിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് ഇപ്പോൾ യൂട്യൂബിൽ റീലീസ് ചെയ്തിരിക്കുകയാണ്. അലൈകടൽ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിൽ മലയാളി നായികാ താരം ഐശ്വര്യ ലക്ഷ്മിയും നടൻ കാർത്തിയുമാണ് പ്രത്യക്ഷപ്പെടുന്നത്. അതിമനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണമിട്ട ഈ ഗാനത്തിന് വരികൾ രചിച്ചത് ശിവ അനന്തും ആലപിച്ചിരിക്കുന്നത് അന്തര നന്ദിയുമാണ്.
ആഴക്കടലിൽ ചിത്രീകരിച്ച ഈ ഗാനത്തിൽ ഒരു തോണിക്കാരിയായി അതീവ സുന്ദരിയായാണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിക്രം, തൃഷ, ശോഭിത, ഐശ്വര്യ റായ്, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ട ഈ ചിത്രം മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവി വർമ്മനും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി, സംവിധായകൻ മണി രത്‌നവും ഇളങ്കോ കുമാരവേലുമാണ് ഈ ചിത്രം രചിച്ചത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.