മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ്, രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു കൊണ്ട് ഇതിലെ പുത്തൻ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അലൈകടൽ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മലയാളി നായികാ താരം ഐശ്വര്യ ലക്ഷ്മിയും നടൻ കാർത്തിയും പ്രത്യക്ഷപ്പെടുന്ന ഈ ഗാനം അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ വീഡിയോ നമ്മുക്ക് തരുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണമിട്ട ഈ ഗാനത്തിന് വരികൾ രചിച്ചത് ശിവ അനന്തും ആലപിച്ചിരിക്കുന്നത് അന്തര നന്ദിയുമാണ്.
വിക്രം, തൃഷ, ശോഭിത , ഐശ്വര്യ റായ്, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ട ഈ ചിത്രം മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവി വർമ്മനും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി, സംവിധായകൻ മണി രത്‌നത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രം രചിച്ചത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.