പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ട് ഒരുക്കിയ മലയാള ചിത്രമാണ് കൽവത്തി ഡേയ്‌സ്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ സജീവമായി നിന്ന കുറച്ചു സുഹൃത്തുക്കളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് പരിചയപ്പെടുത്തുന്ന ഈ ചിത്രം നവാഗതനായ നിഷാദ് കെ സലിം ആണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ ജെനി ഹരിഹരന്‍, ജാഫർ കടുവ, അഖിൽ അക്കു, ജോയിമോൻ ചാത്തനാട്, അജ്മൽ, വർഗ്ഗീസ്സ്, കിരണൻ പിള്ള, റിതു ബാബു, രജിന്ത്, അജ്മിന കാസിം, റിയ മറിയം, അഞ്ജു ജോസഫ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. ഇ എം എന്റര്‍ടെെയ്ന്‍മെന്റസ്സിന്റെ ബാനറില്‍ തോമസ്സ് ജോർജ്ജ്, ജിബിൻ കാദുത്തുസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജോമോൻ കെ പോളും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവർ ചേർന്നുമാണ്.
ഇപ്പോഴിതാ നിസാം എച് ഈണം നൽകിയ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ലോക പ്രശസ്ത വെബ് സീരിസ് ആയ മണി ഹെയ്‌സ്‌റ്റിലെ ടോക്കിയോ എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള ഒരു പെൺകുട്ടിയുടെ സാന്നിധ്യം ഈ വീഡിയോക്ക് കൗതുകം പകരുന്നു. ബെന്നി ദയാൽ പാടിയ അക്കട് ബക്കഡ് എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് നാഗേഷ് രാജൻ (ഹിന്ദി), മധു മലർന്ഡ്ബാൻ (തമിഴ്) എന്നിവർ ചേർന്നാണ്. സുനിൽ ലാവണ്യ കലാ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി മേക് അപ്പ് വിഭാഗം കൈകാര്യം ചെയ്തത് രഞ്ജിത്തും വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രദീപും ആണ്. ദീപക് പറന്തമണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന കൽവത്തി ഡേയ്‌സിനു വേണ്ടി പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലൂടെ പുറത്തു വിട്ട മേക്കിങ് വീഡിയോ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും ടൈറ്റിൽ പോസ്റ്ററുമെല്ലാം നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തതാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.