തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്തത്. ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായി മാറിയത് കൊണ്ട് തന്നെ വമ്പൻ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഈ ചിത്രം, പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിച്ചു എന്നു മാത്രമല്ല, ബോക്സ് ഓഫീസിൽ ആദ്യമായി ബാലയ്യക്ക് നൂറു കോടി കളക്ഷൻ നേടുന്ന ഒരു ചിത്രവും ഇതിലൂടെ ലഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പുതിയ ട്രയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം അൻപത് ദിവസം പിന്നിട്ടത് ആഘോഷിച്ചു കൊണ്ടാണ് ഈ ട്രൈലെർ വന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ബാലയ്യ ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ പുതിയ ട്രൈലെറും അവർ പുറത്തു വിട്ടിരിക്കുന്നത്.
സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ മാസ്സ് ആക്ഷൻ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. ബാലയ്യ എന്ന ബാലകൃഷ്ണയുടെ 106 ആം ചിത്രമായിരുന്നു അഖണ്ഡ. ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാലയ്യ കൂടാതെ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയത്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയാണ് അഖണ്ഡ. ഈ കൂട്ടുകെട്ടിന്റെ ഹാട്രിക് വിജയമാണ് ഈ ചിത്രം നേടിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.