തമിഴ് സിനിമയുടെ തല അജിത് ഒരിക്കൽ കൂടി വിസ്മയമാവുകയാണ്. ആരാധകർ തല എന്ന് വിളിക്കുന്ന അജിത് കുമാർ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട നായകനാവുന്നത് അദ്ദേഹത്തിനെ അഭിനയ പാടവം കൊണ്ട് മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ട് കൂടെയാണ്. ഒരിക്കലും ഒരു സൂപ്പർ താരത്തിന്റെ തലക്കനത്തോടെ അദ്ദേഹം ആരോടും പെരുമാറാറില്ല. എപ്പോഴും വിനയത്തോടെ മാത്രം ഏറ്റവും സൗമ്യനായി ആണ് തന്റെ ആരാധകരോട് അടക്കം അദ്ദേഹം ഇടപെടുന്നതു. അതിനു പല ഉദാഹരണങ്ങളും ഉണ്ട്. ഇപ്പോഴിതാ ആരാധകർക്കൊപ്പമുള്ള അജിത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ശിവ ഒരുക്കുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണ് അജിത് ഇപ്പോൾ. അതിന്റെ ഭാഗമായി ഒരു സ്‌കൂളിൽ എത്തിയ അദ്ദേഹത്തിന്റെ വീഡിയോ ഒരു ആരാധകൻ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം അവരോടു പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീ പോലെ പടരുന്നത്. “തമ്പീ ..ദയവായി കാമറ ഓഫ് ചെയ്യൂ..സ്കൂളിൽ ക്ലാസുകൾ നടക്കുന്നുണ്ട്.. ഇവിടെ വെച്ച് ചിത്രങ്ങൾ എടുക്കരുത് എന്ന് പ്രിൻസിപ്പൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നമ്മുക്ക് പിന്നീട് ചിത്രമെടുക്കാം..ഞാൻ തന്നെ വിളിച്ചു ചിത്രമെടുക്കാനുള്ള സൗകര്യം ഉണ്ടാക്കാം”. ഇതാണ് അജിത് ആരാധകനോട് പറയുന്ന വാക്കുകൾ. വിനയത്തോടെ ഇങ്ങനെ ആരാധകരോട് പറഞ്ഞതൊന്നും ശേഷം അവരുടെ വിശേഷങ്ങൾ ചോദിച്ചു അവരെ വണങ്ങിയിട്ടാണ് അജിത് പോകുന്നത്. അദ്ദേഹത്തിന്റെ ഈ വിനയവും ലാളിത്യവുമാണ് ഇപ്പോഴും തമിഴിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി അജിത്തിനെ നിലനിർത്തുന്നത്. ശിവ ഒരുക്കുന്ന വിശ്വാസം അടുത്ത വർഷം പൊങ്കൽ റിലീസ് ആയാവും എത്തുക . ഇതിലെ അജിത്തിന്റെ രണ്ടു ലുക്കുകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.