[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ ചിത്രത്തിനായി ആസിഫ് അലിയും ടോവിനോ തോമസും വീണ്ടും ഒന്നിക്കുന്നു…!!

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി എത്തുന്നത് യുവ താരങ്ങളായ ആസിഫ് അലിയും ടോവിനോ തോമസും. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. പ്രശസ്ത നടി പാർവതി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗത സംവിധായകനായ മനു അശോകൻ ആണ്. അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാന സഹായി ആയിരുന്നു മനു. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ ഈ ചിത്രത്തിലൂടെ പറയുന്നത്. പാർവതി പല്ലവി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ ആയാണ് ചിത്രീകരിക്കുക.

മുകേഷ് മുരളീധരൻ കാമറ കൈകാര്യം ചെയുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. ഒരു പുതിയ നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ വമ്പൻ പ്രൊഡക്ഷൻ ബാനർ ആയിരുന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് രൂപം നൽകിയ എസ് ക്യുബ് ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. കല്പക ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. നവംബർ മാസം രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മറിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ബോളിവുഡിലും ഇതേ കഥാ പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങാൻ പോകുന്നുണ്ട്. ദീപിക പദുകോൺ നായികാ വേഷത്തിൽ എത്തുന്ന ആ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് മേഘ്‌ന ഗുൽസാർ ആണ്. ആസിഡ് ആക്രമണത്തിന് ഇര ആയ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടി ആയാണ് ദീപിക ഈ ചിത്രത്തിൽ എത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.