നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിർവഹിച്ച മറിയം വന്നു വിളക്കൂതി എന്ന ചിത്രം റീലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ന് വേൾഡ് എയ്ഡ്സ് ഡേ പ്രമാണിച്ചു വളരെ രസകരമായ ഒരു ടീസർ ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകരിൽ നൊസ്റ്റാൾജിയ ഉണർത്തിക്കൊണ്ടു ഒരു റേഡിയോ ശബ്ദരേഖ മോഡലിൽ ആണ് ഇതിന്റെ ടീസർ റീലീസ് ചെയ്തിരിക്കുന്നത്. എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിന് എത്തും. നൈല ഉഷ, ഭാഗ്യലക്ഷ്മി, ജിസ് ജോയ്, മിഥുൻ രമേശ്, ജോസഫ് അന്നംകുട്ടി ജോസ്, അശ്വതി ശ്രീകാന്ത്, മാത്തുക്കുട്ടി, ഷാൻ, നീന, രേണു തുടങ്ങിയവർ ആണ് ഇതിന്റെ ചലച്ചിത്ര ശബ്ദരേഖ മോഡലിൽ ഉള്ള ടീസർ റീലീസ് ചെയ്തത്.
മുകളിൽ പറഞ്ഞവർ എല്ലാവരും തന്നെ റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്ന നിലയിലും പ്രശസ്‌തരായവർ ആണ്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽതാഫ് സലിം എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രേമത്തിന് ശേഷം സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ ഒരിക്കൽ കൂടി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഒരു രാത്രിയിൽ രണ്ടു മണിക്കൂർ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നും സൂചന ഉണ്ട്. ഏതായാലും ഇതിന്റെ ശബ്ദരേഖ ടീസർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.