നടൻ കൃഷ്ണ കുമാറിന്റെ മകളും മലയാള സിനിമയുടെ പുതു തലമുറയിലെ നായികയുമായ അഹാന കൃഷ്ണ, തന്റെ സഹോദരിമാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോകൾ നേരത്തേയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ സഹോദരിമാരുടെ പുതിയ സ്റ്റൈലിഷ് ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അഹാനയും മൂന്നു സഹോദരിമാരും ചേർന്ന് നൃത്തം ചെയ്യുന്നത് ജുഗ് ജുഗ് ജിയോ എന്ന ബോളിവുഡ് ചിത്രത്തിലെ രംഗ്‌സാരി എന്ന ഗാനത്തിനാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനം ആലപിച്ചത് കനിഷ്‌ക് സേഥ്, കവിത സേഥ് എന്നിവരാണ്. ഇവർ തന്നെ സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനരംഗത്തിൽ വരുൺ ധവാൻ, കിയാരാ അദ്വാനി എന്നിവരാണ് ചുവടു വെക്കുന്നത്. ഏതായാലും ഈ ഗാനത്തിന് അതിമനോഹരമായി ചുവടുകൾ വെച്ച് കൊണ്ട് അഹാനയും സഹോദരിമാരും ഒരിക്കൽ കൂടി ഏവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു.
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഹാന, ടോവിനോ തോമസിന്റെ നായികയായി എത്തിയ ലൂക്ക എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അരങ്ങേറ്റം കുറിച്ചത്. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തിയത്. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാന നായികയായി ഇനി വരാനുള്ള മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് അഹാനയുടെ മറ്റു രണ്ടു സഹോദരിമാർ.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.